---
title: "മേഖലയിൽ സ്ഫോടനങ്ങൾ തുടർക്കഥ ; പാനൂരും, കൊളവല്ലൂരും വ്യാപക റെയ്ഡ്."
english_title: "Explosions in the region sequel; Widespread raids in Panur and Kovallur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214882/Explosions in the region sequel; Widespread raids in Panur and Kovallur"
published_at: "2024-06-25T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ab81ebcd63_IMG-20240625-WA0081.jpg"
keywords: []
---

# മേഖലയിൽ സ്ഫോടനങ്ങൾ തുടർക്കഥ ; പാനൂരും, കൊളവല്ലൂരും വ്യാപക റെയ്ഡ്.

> **Lead Summary:** പാനൂർ :ചെണ്ടയാട് കണ്ണോത്തും ചാലിലും, കൊളവല്ലൂരും കഴിഞ്ഞ ദിവസങ്ങളിൽ സ്ഫോടനം നടന്നിരുന്നു.

## Article Content

പാനൂർ :ചെണ്ടയാട് കണ്ണോത്തും ചാലിലും, കൊളവല്ലൂരും കഴിഞ്ഞ ദിവസങ്ങളിൽ സ്ഫോടനം നടന്നിരുന്നു.

ഏറ് പടക്കങ്ങളാണ് രണ്ടിടത്തും പൊട്ടിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് പാനൂര്‍, കൊളവല്ലൂർ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപക പരിശോധന നടന്നത്.

പാനൂർ സ്റ്റേഷൻ പരിധിയിൽ പെട്ട വള്ളങ്ങാട്, തങ്ങള്‍ പീടിക, കണ്ടോത്തുംചാല്‍, കൂറ്റേരി ഭാഗങ്ങളിലാണ് ബോംബ് സ്‌ക്വാഡിന്റെയും ഡോഗ്‌സ്‌ക്വാഡിന്റെയും സഹായത്തോടെ പരിശോധന നടത്തിയത്.

കോഴിക്കോട് റൂറല്‍ ബോംബ് സ്‌കാഡ് ഡോഗ് സ്‌കാഡ് ന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.

പാനൂര്‍ എസ്.ഐ ഷറഫുദ്ദീന്‍, ബോംബ് സ്‌ക്വാഡ് എഎസ്ഐ വി.അഹമ്മദ് എന്നിവര്‍ റെയിഡിന് നേതൃത്വം നല്‍കി.

കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട തൂവക്കുന്നിൽ പൊലീസ് വ്യാപക റെയ്ഡ് നാത്തി.

തൂവക്കുന്ന് ചേലക്കാട് റോഡിൽ രാത്രിയിൽ കഴിഞ്ഞ ദിവസം ഉഗ്ര സ്ഫോടനം നടന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214882/Explosions in the region sequel; Widespread raids in Panur and Kovallur)